തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എർതൻ എലമെൻസ് ട്രോഫിക്കുവേണ്ടിയുള്ള ഇൻറർ കോളേജിയേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ തുടക്കമായി. നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് ഡയറക്ടർ ബിജു എം എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.വിപിൻ.എസ്, സെക്രട്ടറി ജോബി എബ്രഹാം, വൈസ് പ്രസിഡന്റുമാരായ രാജേഷ് കെ.ജെ, ജോർജ് ജോൺ, കൺവീനർ ഹാരിസ് എന്നിവർ പ്രസംഗിച്ചു. ആദ്യ മത്സരത്തിൽ പന്തളം എൻ.എസ്എസ് കോളേജ് 130 റൺസിന് എരുമേലി എം.ഇ.എസ് കോളേജിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ പുളിങ്കുന്ന് കോളേജ് ആറു വിക്കറ്റിന് പരുമല ഡി.ബി കോളേജിനെ പരാജയപ്പെടുത്തി.