agriculture
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നു

തിരുവല്ല: രോഗാതുരമായ ഇന്നത്തെ സമൂഹത്തിൽ പ്രകൃതിയെയും മണ്ണിനെയും കരുതുന്ന ഒരു പുതിയ ജൈവകൃഷി സംസ്‌കാരം പുനരുജ്ജീവിപ്പിക്കണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ സഭയുടെ പാത്രിയർക്കൽ സെന്ററിൽ ജീവനി പോഷകത്തോട്ട ബ്ലോക്ക് തല പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനിൽകുമാർ, ശോശാമ്മ മജു,മുൻ ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ,പഞ്ചായത്ത് അംഗങ്ങളായ ജോസ് വി.ചെറി,അനിൽ കുമാർ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജി വി.ജെ.,കടപ്ര കൃഷി ഓഫീസർ റോയി ഐസക്,ഭദ്രാസന സെക്രട്ടറി റവ.ഫാ.എം.ജെ.ദാനിയേൽ എന്നിവർ പ്രസംഗിച്ചു.