പത്തനംതിട്ട: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജോസ് കൊടുന്തറ അദ്ധ്യക്ഷത വഹിച്ചു. മാത്യു പാറക്കൽ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ലിജോ ബേബി, അലക്‌​സാണ്ടർ വിളവിനാൽ, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.