തിരുവല്ല: മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിലെ പടയണി ഇന്ന് വൈകിട്ട് ഏഴിന് തുടങ്ങും. ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും സ്വീകരിക്കുന്ന ദീപം മേൽശാന്തി ശങ്കരൻ നമ്പൂതിരി ക്ഷേത്ര വിളക്കിലേക്ക് പകരും. പടയണി ആചാര്യൻ പ്രസന്നകുമാർ തത്വമസി ചൂട്ടു പടയണിക്ക് തിരിതെളിക്കും.നാളെ രാത്രി 8ന് ചൂട്ടുപടയണി. 30ന് രാത്രി 7ന് ആചാര്യ സദസ് തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്യും.ചെങ്ങന്നൂർ ആർ.ഡി.ഒ. ജി. ഉഷാകുമാരി കണ്ണഞ്ചിറ പടയണിയിലെ മുതിർന്ന കലാകാരൻമാർക്ക് പുരസ്കാര വിതരണം നിർവഹിക്കും. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.8.30ന് എഴുതി തുള്ളൽ.31ന് രാത്രി 8.30ന് ഇടപടയണി.ഫെബ്രുവരി ഒന്നിന് രാത്രി 8.30ന് വലിയപടയണി.രണ്ടിന് രാവിലെ 8.30ന് മംഗളഭൈരവി.