തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് നേതൃസമ്മേളനം കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി. ഭാരവാഹികളായ അഡ്വ.സതീഷ് ചാത്തങ്കേരി, അഡ്വ.ഉമ്മൻ അലക്സാണ്ടർ, ജേക്കബ് പി.ചെറിയാൻ, ഏബ്രഹാം കുന്നുകണ്ടത്തിൽ, മണ്ഡലം പ്രസിഡന്റുമാരായ സജി എം.മാത്യു, ശ്രീജിത്ത് മുത്തൂർ, അജി തമ്പാൻ, പി.തോമസ് വർഗ്ഗീസ്, ജിനു തൂമ്പും കഴി, കെ.ജെ. മാത്യു, കുര്യൻ കൂത്തപ്പള്ളി, സണ്ണി തോമസ്, റെജി വർഗ്ഗീസ്, ബിനു വി. ഈപ്പൻ, എൻ.എ.ജോസ്, ശോഭ വിനു തുടങ്ങിയവർ പ്രസംഗിച്ചു.