മല്ലപ്പള്ളി:ലഹരി വർജനത്തിലൂടെ ലഹരി മുക്ത കേരളം കൈവരിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ സംസ്ഥാന സർക്കാർ 90 ദിവസത്തെ പരിപാടി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിമുക്തി പദ്ധതി ആരംഭിച്ചു.ഇതിന്റെ ഭാഗമായി മല്ലപ്പള്ളി എക്‌സൈസ് റേഞ്ച് തലത്തിൽ യുവാക്കളെ ലഹരിക്കെതിരെ കളിയിലേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മല്ലപ്പള്ളി റോട്ടറി ക്ലബുമായി സഹകരിച്ച് നടത്തുന്ന വോളിബോൾ മത്സരം ഇന്ന് മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും.കേരളത്തിലെ എട്ട് ടീമുകൾ മാറ്റുരയ്ക്കും.ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പി.സി.കുര്യൻ (റോട്ടറി ക്ലബ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവൽ മുഖ്യപ്രഭാഷണം നടത്തും.