പത്തനംതിട്ട: ഹിന്ദിയുടെ ശബ്ദ സമ്പത്ത് അതുല്യമാണെന്ന് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ പറഞ്ഞു. ഹയർ സെക്കൻഡറി ഹിന്ദി റിസോഴ്സ് ഗ്രൂപ്പും കലഞ്ഞുർ ഗവ.സ്കൂളിലെ ഹിന്ദിക്ളബും സംയുക്തമായി നടത്തിയ ജില്ലാതല ഹിന്ദി ഉത്സവവും ഭാഷാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മണക്കാല ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണവും സുമേഷ് കൃഷ്ണണൻ കാവ്യസല്ലാപവും നടത്തി. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ, മനോഹരൻ നായർ, ഡോ.രമ്യാരാജ്. സജയൻ ഒാമല്ലൂർ, ഡോ.അമ്പിളി അജിത്, ഫിലിപ് ജോർജ്, ജിമ്മി ജോർജ്, ആർ.മുരളീധരൻ നായർ, ഷീലാ വിജയൻ, ഹമീദ എ, സഫർ ബിൻ സെയ്ദ്, അനുപമ ശിവൻ, അലീന, ജിതേഷ് രാമരു പോറ്റി, അമലാകിഷോർ എന്നിവർ പ്രസംഗിച്ചു.