ചൂരക്കോട്: ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിൽ നവാഹജ്ഞാന യജ്ഞത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 11ന് പാർവതി സ്വയംവര ഘോഷയാത്ര നടക്കും. ചിറ്റാണിമുക്ക് അനിൽകുമാറിന്റെ അമരാവതി വീട്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വാദ്യമേളങ്ങൾ, താലപ്പൊലി,മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെ യജ്ഞശാലയിൽ എത്തിച്ചേരും.തുടർന്ന് ഹിന്ദുസ്ഥാനി തബല അരങ്ങേറ്റം.വൈിട്ട് അഞ്ചിന് സർവൈശ്വര്യപൂജ.

നവാഹജ്ഞാനയജ്ഞം ഫെബ്രുവരി ഒന്നിന് സമാപിക്കും.രണ്ടിന് രാവിലെ 10ന് നവഗ്രഹപൂജ നടക്കും.ക്ഷേത്രത്തിലെ ഉത്സവം മൂന്നിന് ആരംഭിക്കും.രാവിലെ ആറിന് പൊങ്കാല.രാത്രി ഏഴരയ്ക്ക് വൃന്ദാവനമുരളീരവം.നാലിന് രാവിലെ 11ന് നൂറുംപാലും.അഞ്ചിന് വൈകിട്ട് 3.30ന് കെട്ടുകാഴ്ച.