1

തെങ്ങമം: ജില്ലാ പഞ്ചായത്തിന്റെ സുഫലം ഇടവിള കൃഷി പദ്ധതി പള്ളിക്കലിൽ ആരംഭിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരിയുടെ അദ്ധ്യക്ഷതയിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പചക്കറിവിത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി.മുരുകേഷ് നിർവഹിച്ചു. ഗ്രോബാഗിന്റെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എ. പി സന്തോഷ് നിർവഹിച്ചു. ബ്ലോക്ക്മെമ്പർമാരായ ആശാ ഷാജി, മായ ഉണ്ണി കൃഷ്ണൻ കൃഷി അസി. ഡയറക്ടർ . കെ.വി സുരേഷ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. റ്റി രാധാകൃഷ്ണൻ. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സുലേഖ . വാർഡ് മെമ്പർമാരായ ഷെല്ലി ബേബി രോഹിണി ഗോപിനാഥ്, ഇ.കെ രാജമ്മ , ഷാജി.എസ് ജോളിസനൽ സി ഡി എസ് ചേയർപേഴ്സൺ ലളിതാഭാസുരൻ . എന്നിവർ സംസാരിച്ചു. കൊടുമൺകൃഷി ഓഫീസർ ആദില ക്ളാസെടുത്തു. കൃഷി ഓഫീസീർ റോണിവർഗീസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ജറിൻ റ്റി ജോർജ്ജ് നന്ദിയും പറഞ്ഞു.