പത്തനംതിട്ട: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എെ.ടി സ്ഥാപനമായ നെറ്റ് വർക്സ് സിസ്റ്റംസിന്റെ തിരുവല്ല ശാഖയിൽ 12 ാമത് സ്‌കിൽ ഡവലപ്‌മെന്റ് സ്‌കോളർഷിപ്പ് പരീക്ഷയായ ടെക്‌പ്രോ 2020 യിൽ പങ്കെടുക്കാൻ അപേക്ഷകൾ ക്ഷണിച്ചു.
വിവരസാങ്കേതിക രംഗത്തേക്ക് ആഭിമുഖ്യം കാട്ടുന്ന വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന പദ്ധതിയാണ് പരീക്ഷ. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് 40 ശതമാനം സ്‌കോളർഷിപ്പ് ലഭ്യമാകും. എൻജിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ, എം.സി.എ, എം.ബി.എ, ബി.ബി.എ, ഐ.ടി.ഐ, പ്ലസ്ടു സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. നെറ്റ് വർക്‌സ് സിസ്റ്റത്തിന്റെ കാമ്പസുകളിലാണ് പരീക്ഷ. രജിസ്‌ട്രേഷന് http://networkzsystems.com/
എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ.ശിവദാസ്, സെന്റർ ചുമതലക്കാരായ ആർ.ശിവകുമാർ, രേഷ്മ എസ്. കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.