പത്തനംതിട്ട: ഇന്റർനാഷണൽ കരാട്ടെ അലയൻസ് ക്യോ കുഷിൻ റിയു ഫസ്റ്റ് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പും ദേശീയ സെമിനാറും മേയ് 17,18 തീയതികളിൽ അടൂർ ഗ്രീൻവാലിയിൽ നടക്കുമെന്ന് െഎ.കെ.എ സൗത്ത് ഏഷ്യൻ ഡയറക്ടർ മുഹമ്മദ് നസിം ഇന്ത്യൻ ബ്രാഞ്ച് ചീഫ് കെ.ആർ.അജയ്, യു.എ.ഇ ബ്രാഞ്ച് ചീഫ് മനോജ് തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കരാട്ടെയിലെ തെക്കൻ ശൈലിയും വടക്കൻ ശൈലിയും ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കും. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിൽപരം ഫൈറ്റർമാർ പങ്കെടുക്കും. കേരള സ്പോർട്സ് കൗൺസിൽ, കരാട്ടെ അസാേസിയേഷൻ, നെഹ്റു യുവകേന്ദ്ര, യുവജന കായിക വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. വിവരങ്ങൾക്ക് ഫോൺ: 8547128566. വിൽസൺ കോട്ടമുകൾ, ശരത് ചന്ദ്രകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.