പത്തനംതിട്ട : മല്ലശേരിമുക്ക് കീച്ചേരിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഫെബ്രുവരി 2 മുതൽ 5 വരെ നടക്കും. 2ന് രാവിലെ മുതൽ നെൽപ്പറ സമർപ്പണം, അന്നദാനം, വൈകിട്ട് 7ന് ഭജന, 9ന് വലഞ്ചുഴി ക്ഷേത്രത്തിൽ നിന്നുള്ള കൊടിയെഴുന്നെള്ളിപ്പിന് വരവേൽപ്പ്.
3ന് രാവിലെ മുതൽ നെൽപ്പറ സമർപ്പണം, അന്നദാനം, നാരായണീയം, വൈകിട്ട് 6ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിക്രിയകൾ, 7.30ന് രജേഷ് കെ. പുതുമനയുടെ പേരും പൊരുളും പരിപാടി.
4ന് രാവിലെ 6 മുതൽ ബിംബ ശുദ്ധിക്രിയകൾ, പ്രതിഷ്ഠാ കലശം, നൂറുംപാലും, 9ന് പൊങ്കാല ഉദ്ഘാടനം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ നിർവഹിക്കും. 10ന് അന്നദാനം, വൈകിട്ട് 6.30ന് സോപാന സംഗീതം, പൂമൂടൽ, 7ന് സാംസ്കാരിക സമ്മേളനം, 8.30ന് മൈലപ്ര ദർപ്പണ കലാക്ഷേത്രയുടെ നൃത്തസന്ധ്യ.
5ന് 7.30ന് ഭാഗവത പാരായണം, നെൽപ്പറ സമർപ്പണം, അന്നദാനം, 9ന് പായസ നിവേദ്യം, വൈകിട്ട് 5ന് ഘോഷയാത്ര, 8 മുതൽ ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുതി. 9ന് ഗാനമേള.