sndp
എസ്. എൻ. ഡി. പി യോഗം 2006-ാം നമ്പർ പഴകുളം കിഴക്ക് ചാല ആർ. ശങ്കർ സ്മാരക ശാഖ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: എസ്.എൻ.ഡി.പി യോഗം 2006-ാം പഴകുളം കിഴക്ക് ചാല ആർ.ശങ്കർ സ്മാരക ശാഖ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികവും മെരിറ്റ് ഈവനിംഗും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ സമ്മാനദാനം നിർവഹിച്ചു.പഴകുളം ശിവദാസൻ,പ്രസാദ്, ഷെറിൻ,ശിവദാസൻ,ഷെല്ലി ബേബി,മനോജ്, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, എൻ ഗംഗാധരൻ, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.