പന്തളം : മുടിയൂർക്കോണം ഗുരുക്കശേരിൽ ശ്രീഭദ്രാ ഭഗവതിക്ഷേത്രത്തിലെ രണ്ടാമത് പ്രതിഷ്ഠാ വാർഷിക മഹോത്‌​സവം വ്യാഴാഴ്ച തന്ത്രി ഇടപ്പോൺ ചേന്നമംഗലത്തില്ലം പരമേശ്വരൻ ഭട്ടതിരിയുടെയും മേൽശാന്തി ജയൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തും. രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് ദേവീ ഭാഗവത പാരായണം 10 ന് കലശപൂജ ,കലശാഭിഷേകം, നൂറുംപാലും, 12.30 ന് അന്നദാനം, രാത്രി 8 ന് ഭജനഎന്നിവ നടക്കുമെന്ന് സെക്രട്ടറി അനിൽകുമാർ അ​റിയിച്ചു.