കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 314 -ാം കലഞ്ഞൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 8-ാമത് വാർഷികം ഫെബ്രുവരി ഒന്നിന് നടക്കും. ശാന്തി രതീഷ് ശശി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5ന് നടതുറപ്പ്, 5.30ന് ഗണപതിഹോമം, 6ന് അഭിഷേകം, ഉഷപൂജ, 9 മുതൽ നവകപഞ്ചഗവ്യ കലശ പൂജ, കലശാഭിഷേകം, ഉച്ചപൂജ. അഷ്ടപദി പൂജ ഷാജിയും കലശമേളം ആദിത്യരാജും സംഘവും നയിക്കും. രാവിലെ 9.30ന് ശാഖാ പ്രസിഡന്റ് കമലാസനൻ പതാക ഉയർത്തും. 11ന് ശിവഗിരി മഠം ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണം. എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ 12.50ന് ആദരിക്കും. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ- അന്നദാനം. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. വൈകിട്ട് 4ന് ഗുരുദേവ ഗാനാലാപനം. 6.30ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴ പൂജ. 7.30ന് ആചാര്യ ദക്ഷിണ.