29-vilambara-jadha

പന്തളം : ഒറ്റത്തവണ ഉപയോഗം മാത്രമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നഗരസഭാ പ്രദേശത്ത് നിരോധിച്ചതിന്റെ ഭാഗമായി പന്തളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ചെയർപേഴ്സൺ റ്റി.കെ സതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാരാമചന്ദ്രൻ, വൈസ് ചെയർമാൻ ആർ, ജയൻ, കൗൺസിലർമാരായ .എ.ഷാ. എൻ.ജി സുരേന്ദ്രൻ, വി.വി വിജയകുമാർ, പന്തളം മഹേഷ്, കെ.വി.പ്രഭ, നൗഷാദ് റാവുത്തർ, മഞ്ജുവിശ്വനാഥ്, നഗരസഭ സെക്രട്ടറി ബിനുജി.ജി, നഗരസഭ ഹെൽത്ത് വിഭാഗം മേധാവിഅനിൽകുമാർ, എസ്, പന്തളം പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ എബ്രഹാം, ശുചിത്വകേരളം ജില്ലാ കോ​ഓർഡിനേറ്റർ എന്നിവർ നേതൃത്വം നൽകി.