പത്തനംതിട്ട : ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് രാവിലെ 8ന് പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഫെബ്രുവരി 4ന് സ്റ്റേറ്റ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ആൺകുട്ടികൾ, പെൺകുട്ടികൾ വിഭാഗങ്ങളിലാണ് മത്സരങ്ങൾ . 2000 ഫെബ്രുവരി 17ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ : 9495204988.