ആറന്മുള: ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധയെ ആറന്മുള ജനമൈത്രി പൊലീസ് ഏറ്റെടുത്തു. വൃദ്ധയും രോഗിയുമായ ആറന്മുള നാൽക്കാലിക്കൽ ഐക്കനാടത്ത് വീട്ടിൽ സൗദാമിനിയെയാണ് നോക്കാനാളില്ലാതെ ആറന്മുള ജനമൈത്രി പൊലീസ് ഏറ്റെടുത്ത് പത്തനംതിട്ട കെന്നടി ചാക്കോ ചരിറ്റബിൾ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപത്തിൽ എത്തിച്ചത്.എസ് ഐ കെ.ദിജേഷ്, കെ.സി ബാബു ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ,ജി.അജിത്ത്, കെന്നടി ട്രസ്റ്റ് ചെയർമാൻ കെന്നടി ചക്കോ സെക്രട്ടറി ആശ ക്യഷ്ണ എന്നിവർ സന്നിഹിതരായി