ksspu
കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉൽഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) 28-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ.മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ,രോഹിണി ജോസ്, മനുഭായി മോഹൻ,പ്രകാശ് കുമാർ വടക്കേമുറി,കെ.കെ.സുകുമാരൻ,എ.ഡി. ജോൺ,കെ.ചന്ദ്രൻ, പി.രാമചന്ദ്രൻ പിള്ള, കെ.മോഹൻകുമാർ,കെ.ജി.ശ്രീധരൻ പിള്ള,കെ.ഐ.മത്തായി, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവൽ ചെയർമാനും ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ പിള്ള ജനറൽ കൺവീനറുമായി 101അംഗ സ്വാഗത സംഘം രൂപികരിച്ചു.