ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 142-ാം ജന്മദിന മഹോത്സവം ആദിയർ ജനതയുടെ ദേശീയോത്സവമായി ഫെബ്രുവരി 14 മുതൽ 20 വരെ പ്രത്യക്ഷരക്ഷാദൈവസഭ (പി.ആർ.ഡി.എസ്) ആഘോഷിക്കും. ഇതോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥന,അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന,എട്ടുകര സംഗമം,പുസ്തക പ്രകാശനം,ഭക്തിഘോഷയാത്ര,ജന്മംതൊഴൽ- ദീപാർച്ചന,ജന്മദിന സമ്മേളനം,പൊതുസമ്മേളനം,മഹിളാസമ്മേളനം,മതസമ്മേളനം, വിദ്യാർത്ഥി യുവജനസമ്മേളനം,ആത്മീയ യോഗം,ആത്മീയ പ്രഭാഷണങ്ങൾ,ശ്രീകുമാരഗുരുദേവ തിരുജന്മസന്ദേശപ്രചരണ യാത്രകൾ,വിവിധ കലാപരിപാടികൾ എന്നിവ നടത്തും. കേരളത്തിനകത്തും പുറത്തുനിന്നുമെത്തിച്ചേരുന്ന പതിനായിരങ്ങളുടെ ഇരിപ്പിട സൗകര്യങ്ങൾക്ക് സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ഉയർത്തുന്ന സമ്മേളന പന്തലിന്റെ കാൽനാട്ടുകർമ്മവും,സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും സഭാ പ്രസിഡന്റ് വൈ.സദാശിവൻ നിർവഹിച്ചു.പൊയ്കയിൽ ശ്രീകുമാരഗുരുദേവ ജന്മദിന മഹോത്സവത്തിന് ശ്രീകുമാർ നഗറിൽ ഉയർത്തുന്ന സമ്മേളന പന്തലിന്റെ കാൽനാട്ടുകർമ്മം,സഭാ പ്രസിഡന്റ് വൈ.സദാശിവൻ നിർവഹിക്കുന്നു.