തിരുവല്ല: ബാങ്കിംഗ് മേഖലയിൽ തൊഴിൽ പരിശീലനം നൽകുന്ന മാർവൽ അക്കാദമി നാളെ കുരിശുകവല ആറ്റിൻകര ലെയ്നിലെ കുരിശുംമൂട്ടിൽ ബിൽഡിംഗ്‌സിൽ പ്രവർത്തനം തുടങ്ങും. നാളെ രാവിലെ 10.15ന് മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ഷീലാ വർഗീസ് അദ്ധ്യക്ഷത വഹിക്കും. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ, കുറ്റപ്പുഴ സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് പി.എസ് ലാലൻ, മാർവൽ അക്കാദമി സി.ഇ.ഒ എം.കെ.ശ്രീധരൻ, മാനേജിങ് ഡയറക്ടർ സന്ദീപ് പണിക്കർ എന്നിവർ പ്രസംഗിക്കും.