അടൂർ: അനധികൃതമായി പച്ചമണ്ണ് ഖനനം നടത്തി കടത്തുകയായിരുന്ന മൂന്ന് ടിപ്പർ ലോറിയും രണ്ട് മണ്ണ് മാന്തിയന്ത്രവും അടൂർ പൊലീസ് പിടികൂടി. തെങ്ങമം , പഴകുളം, ഏഴംകുളം, എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്.അടൂർ ഡി. വൈ. എസ്. പി ജവഹർജനാർദ്ധിന്റെ നിർദ്ദേശത്തെ തുടർന്ന് അടൂർ സ്റ്റേഷൻ ഹൗസ് ഒാഫീസർ യു.ബിജു, എസ്. ഐ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടിച്ചത്.