വികോട്ടയം: എസ്.എൻ.ഡി.പി യോഗം വി.കോട്ടയം പടിഞ്ഞാറ് ഭാഗം 180ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരു ക്ഷേത്രത്തിലെ 38ാമത് പ്രതിഷ്ഠാദിന മഹാേത്സവം 30ന് നടക്കുമെന്ന് ഗുരുക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.ജി.സോമരാജൻ, സെക്രട്ടറി ടി.ആർ. പ്രസന്ന, കൺവീനർ സജി തടത്തിൽ എന്നിവർ അറിയിച്ചു. പുലർച്ചെ 5.30ന് ഗുരുപൂജ, ശാന്തിഹവനം. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ആലുവ അദ്വൈതാശ്രമം മേൽശാന്തി പി.കെ.ജയന്തൻ ശാന്തി കാർമ്മികത്വം വഹിക്കും. 7.45ന് പതാക ഉയർത്തും. തുടർന്ന് കലശപൂജ, കലശാഭിഷേകം.10ന് ഗുരുദേവ ദർശനം എന്ന വിഷയത്തിൽ വർക്കല ഗുരുകുലത്തിലെ ത്യാഗീശ്വര സ്വാമിയുടെ പഠനക്ളാസ്. തുടർന്ന് ഗുരുപൂജ, പ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് വിശേഷാൽ പ്രാർത്ഥനയ്ക്ക് കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിലെ സ്വാമി ഗുരുപ്രകാശം ആചാര്യനായിരിക്കും. തുടർന്ന് ഗുരുപൂജ. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. 8.30ന് വിൽകഥാമേള.