പ​ത്ത​നം​തിട്ട : കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെയും എ​സ്.എൻ.ഡി.പി യോഗം 69 -ാം ഇടയാറന്മുള ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ബോധപൗർണ്ണമി അമ്മ അറിയാൻ സെമിനാർ ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 2.30ന് ശാഖാ ഓഡറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ്​ . കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആറന്മുള സി. ഐ സന്തോഷ്​ കുമാർ ഉദ്ഘാടനം ചെയ്യും. എക്‌​സൈസ് പ്രിവന്റിവ് ഓഫിസർ ബി​നു​വർ​ഗീസ് ക്ലാസെടുക്കും. എ​സ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ. എൻ. സുനിൽകുമാർ, കേരള കൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ എന്നി​വർ പ്രസംഗിക്കും.