പന്തളം: പൗരത്വ ഭേദഗതി നിയമത്തേക്കുറിച്ചു ജനങ്ങളിൽ ബോധവല്ക്കരണം നടത്തുന്നതിനായി ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന യോഗം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
പൗരത്വ നിയമദേദഗതി നിയമത്തിലൂടെ രാജ്യത്ത് ഒരു മുസ്ലീമിന്റെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചരണണങ്ങളിലൂടെ മുസ്ലീം വിഭാഗങ്ങളിൽ ഭീതി പരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎമ്മും കോൺഗ്രസ്സുമുൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതപീഢനം അനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി അവർക്ക് ഇൻഡ്യൻ പൗരത്വം നല്കുന്നതിനാണ് നിയമമുണ്ടാക്കിയത്. അഡ്വ. അഹമ്മദ് ഫൈസി അദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് ജോൺ, വി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പന്തളത്ത് ജനജാഗരണാറാലിയും സമ്മേളനവും നടക്കുന്നതിന് എതിർപ്പ് പ്രകടിപ്പിക്കുന്നതിന് കടകൾ അടയ്ക്കണമെന്ന് ചിലർ പ്രചാരണം നടത്തിയിരുന്നു.. , ഇതിന്റെഅടിസ്ഥാനത്തിൽ പന്തളം ജംഗ്ഷനിലെഭൂരിപക്ഷം വ്യാപാരികളും ഇന്നലെ വൈകിട്ട് കടകൾ അടച്ചു,