നാരങ്ങാനം:​ അനധികൃതമായി പടക്കം നിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ടു.നാരങ്ങാനം മടുമേച്ചിൽ തടത്തുകാലായിൽ സുരേന്ദ്രന്റെ മകൻ ഗിരീഷി (21) നെയാണ് ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാൾ മോഷണവും, അടിപിടിയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നറിയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപം പുരയിടത്തിൽ വച്ചാണ് പടക്കം നിർമ്മിച്ചത്.പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന ഡിറ്റനേറ്റർ ഉപയോഗിച്ചുള്ള സ്‌ഫോടനമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.