karunya

പത്തനംതിട്ട : കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെ. എം. മാണിയുടെ 87മത് ജന്മദിനം കേരള കോൺഗ്രസ് കാരുണ്യ ദിനമായി ആചരിച്ചു. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമ്മനിട്ട ബഥനി ശാന്തി ഭവനിൽ പത്തനംതിട്ട മലങ്കര കത്തോലിക്കാ ഭദ്രാസന വികാരി ജനറൽ റവ.മോൺ.ഷാജി തോമസ് മാണികുളം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.പി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എസ്.ടൈറ്റസ്, പി.കെ.ജേക്കബ്, തോമസ് മോഡി, എ.എൻ ദിപ, മോളി മാത്യു, ദാൻ മുളക്കൽ, ഫിലിപ്പ് അഞ്ചാനി, കെ.എ. തോമസ്, ജോസഫ് ഇടുക്കുള, പി.എം.ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.