പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും. വൈകിട്ട് പത്തനംതിട്ടയിൽ മനുഷ്യഭൂപടം ഒരുക്കുമെന്ന് ചെയർമാൻ വിക്ടർ ടി.തോമസും കൺവീനർ പന്തളം സുധാകരനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്നതാണ് വിഷയം. വൈകുന്നേരം 4.30ന് റിഹേഴ്‌സൽ. അഞ്ചിന് ഭൂപടം നിർമ്മിക്കും. ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഇതിൽ അണിനിരക്കും. 5.17ന് സത്യവാചകം ചൊല്ലും.
ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ മുഖ്യാതിഥികളാകും. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.