പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭ ജ്വാല കാൽനടയാത്ര നാളെ ആറന്മുള നിയോജകമണ്ഡലത്തിൽ പ്രവേശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് പറഞ്ഞു. യാത്രയുടെ സമാപനം ഫെബ്രുവരി 19ലേക്കു മാറ്റി. കെ.പി.സി.സി പ്രസിഡന്റ് മുലപ്പള്ളി രാമചന്ദ്രൻ അടൂരിൽ നടക്കുന്ന സമാപനയോഗം ഉദ്ഘാടനം ചെയ്യും. 17ന് പ്രതിപക്ഷ നേതാവ് യാത്രയിൽ പങ്കെടുക്കും. എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക് തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുക്കും.