പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷന്റെ 103 ാമത് സമ്മേളനം നാളെ മുതൽ ഫെബ്രുവരി ആറുവരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനിയിൽ നടക്കുമെന്ന് കൺവെൻഷൻ പ്രസിഡന്റ് ഫാ.കെ.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ ഏഴിന് കുർബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോർജ് കാർമ്മികത്വം വഹിക്കും. 10ന് ഒരുക്കധ്യാനം. ഫാജോൺ ടി.വർഗീസ് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് ആദ്ധ്യാത്മിക സമ്മേളനത്തിൽ യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ഒന്നിനു രാവിലെ ഏഴിന് അഞ്ചിന്മേൽ കുർബാനയ്ക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. പത്തിന് കൺവെൻഷൻ ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിക്കും. 10.30ന് ബാലസംഗമം.
മൂന്നിനു രാവിലെ 10ന് ധ്യാനം. വൈകുന്നേരം ആറിന് സുവിശേഷ സമ്മേളനം. നാലിനു രാവിലെ 9.30ന് സുവിശേഷ സമ്മേളനത്തിൽ റവ.ജോസഫ് സാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ധ്യാനം നയിക്കും. അഞ്ചിനു രാവിലെ 10ന് ഫാജോർജി ജോസഫ് ധ്യാനം നയിക്കും. ആറിനു രാവിലെ കുർബാനയോടെ കൺവൻഷൻ സമാപിക്കും.
ഇടവക ട്രസ്റ്റി പി.ഐ. മാത്യു, സെക്രട്ടറി രാജു കെ. വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.