പത്തനംതിട്ട: ന്യായമായ വേതന പരിഷ്‌കരണം നടപ്പാക്കുക, പഞ്ചദിനവാര പ്രവർത്തനം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് 31നും ഒന്നിനും പണിമുടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളിലെ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കും. 30ന് പത്തനംതിട്ടയിൽ പ്രതിഷേധ റാലി നടക്കും. ഒന്നിന് പ്രധാന മന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർ വഴി നൽകും. പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്ന് കൺവീനർ കെ ബി ശിവാനന്ദൻ, സുരേഷ് കുമാർ, ദീപു ജോസഫ്, പ്രസാദ് കെ വി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.