പുലിയൂർ:ഇലഞ്ഞിമേൽ ഇളയശേരിൽ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പുനർനിർമ്മിച്ച കളരിയമ്പല സമർപ്പണവും 30ന് രാവിലെ 9നും 9.30നും ഇടയ്ക്ക് ക്ഷേത്ര തന്ത്രി മനോഹരന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മുൻ എം.എൽ.എ കെ.സി രാജഗോപാൽ മുഖ്യാതിഥിയായിരിക്കും.