പത്തനംതിട്ട: എമിനൻസ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ചുമതലയിലുള്ള പബ്ലിക് സ്‌കൂൾ രജത ജൂബിലി സമാപന സമ്മേളനം നാളെ നടക്കും.
വൈകുന്നേരം അഞ്ചിന് ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എമിനൻസ് ഗ്രൂപ്പ് ചെയർമാൻ പി.എം. ജോസിന്റെ അദ്ധ്യക്ഷതയിൽ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ പദ്ധതികൾക്കായുള്ള ധനസഹായ വിതരണം ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിക്കും. പന്തളം നഗരസഭ ചെയർപേഴ്‌സൺ ടി.കെ. സതി, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, കൗൺസിലർ കെ.ആർ. രവി, അബു എം. ജോർജ്, വിന്നി ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും.
എമിനൻസ് ഗ്രൂപ്പ് ചെയർമാൻ പി.എം. ജോസ്, സ്‌കൂൾ പ്രിൻസിപ്പൽ പ്രൊഫ.ലാലു വർഗീസ്, അഡ്മിനിസ്‌ട്രേറ്റർ പി. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.