ചെന്നീർക്കര: തുമ്പമൺ നോർത്ത് ഹയർസെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും അനുമോദനവും എൻഡോവ്മെന്റ് വിതരണവും ഇന്ന് നടക്കും. രാവിലെ 10ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ കലാപരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഉച്ചയ്ക്ക് രണ്ടിന് വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ലീലമോഹൻ അദ്ധ്യക്ഷത വഹിക്കും. വിരമിക്കുന്ന അദ്ധ്യാപകരായ എസ്.കെ ഉമാദേവി, പി.ബി.ലളിത, സുമംജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകും. വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും.