മല്ലപ്പള്ളി- കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന് കീഴ്വായ്പ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10ന് പത്തനംതിട്ട ആർ.ടി.ഒ. ജിജി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കേരള കൗമുദി പത്തനംതിട്ടയൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ മുഖ്യപ്രഭാഷണം നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ്, സെമിനാർ മോഡറേറ്ററാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ, നിഷാ കെ മണി, ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് കെ.എസ്., സ്‌കൂൾ പ്രിൻസിപ്പൽ ടി.ആർ. ദിനേശ്, ഹെഡ്മിസ്ട്രസ് സാലി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ജെസ്‌ലെറ്റ് സേവ്യർ എന്നിവർ പ്രസംഗിക്കും.