പന്തളം:പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെയും, ശീതകാല വിളകളുടെയും വിളവെടുപ്പുത്സവം ചിറ്റയംഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൃഷിപ്പാട്ട് അവതരണവും, കാർഷിക പ്രശ്‌നോത്തരി മത്സരവും നടത്തി. പ്രശ്‌നോത്തരി മത്സരത്തിൽ വിജയിച്ചവർക്ക് പച്ചക്കറി വിത്തുകൾ സമ്മാനമായി നൽകി.നഗരസഭ കൗൺസിലർ ആനിജോൺ തുണ്ടിൽ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ.ജോയ് സി, തോന്നല്ലൂർകൃഷി ഓഫീസർ ശ്യാംകുമാർ എസ് , പൂർവ വിദ്യാർത്ഥി സംഘടന മുഖ്യ രക്ഷാധികാരി കെ.പി ചന്ദ്രശേഖരക്കുറുപ്പ് ,സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകൻ പൂഴിക്കാട് ഹരിഹരജ വിലാസം ചന്ദ്രനുണ്ണിത്താൻ, കുട്ടിക്കർഷകൻ അഭികൃഷ്ണൻ എന്നിവരെ ആദരിച്ചു.