മല്ലപ്പള്ളി: താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ കോടതി ആരംഭിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) മല്ലപ്പള്ളി മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കോടതി അനുവദിച്ചിട്ടും മല്ലപ്പള്ളിയിൽ കോടതി അനുവദിക്കാതെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാരും എം.എൽ.എയും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ.വർഗീസ് മാമ്മൻ, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു,ജോർജ് മാത്യു, തമ്പി കുന്നുകണ്ടത്തിൽ,ഷിബു പുതുക്കേരിൽ,ജോസഫ് മാത്യു,വർഗീസ് മാമ്മൂടൻ,കെ.ജി.ശ്രീധരൻ, ബാബു കുര്യൻ,ജോയി ഇടത്തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായി ടി.എസ് ചന്ദ്രശേഖരൻ നായർ (പ്രസിഡന്റ്),അനിൽ കെ.ആന്റണി,വി.തോമസ് മാത്യു(വൈസ് പ്രസിഡന്റുമാർ),രാജൻ എണാട്ട്, ജേക്കബ് ജോർജ്, ജോസ് കുഴിമണ്ണിൽ (സെക്രട്ടറിമാർ),ജോൺസൺ കല്ലറുമ്പിൽ (ട്രഷറാർ) എന്നിവരെയും കർഷക യൂണിയൻ പ്രസിഡന്റായി തോമസ് കൊല്ലറക്കുഴിയെയും സെക്രട്ടറിയായി പി.എ.ശ്രീകുമാരൻ നായരെയും കെ.ടി.യു.സി പ്രസിഡന്റായി സി.വിജയനെയും തെരഞ്ഞെടുത്തു.