കൊടുമൺ: കൊടുമൺ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി പ്രസിഡന്റ് കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.ശ്യാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.പ്രഭാകരൻ, ഗ്രാമ പഞ്ചായത്തംഗം വിനി ആനന്ദ്, ആരതി, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ അങ്ങാടിക്കൽ പ്രേമചന്ദ്രൻ, സുബിൻ, ബിജു കോയിക്കലേത്ത് എന്നിവർ സംസാരിച്ചു.