പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ തെറ്റായ പരിഷ്കാരങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫിലിപ്പ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. എൻ. സദാശിവൻപിള്ള, ജോൺ സാമുവൽ, എസ്. പ്രേം, ഫ്രഡി ഉമ്മൻ, എം. എം. ജോസഫ്, പി. ആർ. ശശികല, എച്ച്. ഹസീന, വി. ജി. കിഷോർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഫിലിപ്പ് ജോർജ് (പ്രസി.), ഷിബു തോമസ് (സെക്ര.), പി. ആർ. ശശികല (ട്രഷ.)