പന്തളം : മങ്ങാരം യക്ഷിവിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ യക്ഷിവിളക്കാവിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സരസ്വതി മണ്ഡപത്തിന്റെ സമീപത്തുള്ള കാണിക്കവഞ്ചിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നത്. നാണയത്തുട്ടുകൾ ഉപേക്ഷിച്ച്​ നോട്ടുകൾ മാത്രമാണ് കൊണ്ടുപോയത്.ക്ഷേത്രത്തിൽ നിന്ന് ഒരു മാസമായി വഞ്ചി തുറന്നിട്ട് .. അതിനാൽ ആയിരക്കണക്കിന് രൂപ വഞ്ചിയിൽ ഉണ്ടാവാം എന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പന്തളം പൊലീസ് കേസെടുത്തു.