30-gothram

കോന്നി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് മനുഷ്യ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. കൊക്കാത്തോട് കോട്ടാംപാറ ഗിരിവർഗ കോളനിയിൽ തിരുവനന്തപുരം സ്വപ്നക്കൂട് സംഘടിപ്പിച്ച ഗോത്ര സഞ്ചലനം പരിപാടിയുടെ പതിനഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിക്കാം പാറ വാർഡ് മെമ്പർ സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. സ്വപ്നക്കൂട് സെക്രട്ടറി പി.ബി ഹാരിസ്, പ്രസിഡന്റ് രമണി നായർ, ചലച്ചിത്ര സംവിധായകൻ സുവചൻ, ഫിർദൗസ് കായൽപ്പുറം, ട്രൈബൽ ഡി പി എം ടി.കെ ഷാജഹാൻ, ഊരു മുപ്പത്തി സരോജിനി, സതീഷ് മല്ലശേരി, രമ പ്രദീപ്, ശോഭാ സജീവ്, ജയ തോമസ്, സ്മിതാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.