മല്ലപ്പള്ളി: വിമുക്തി 2020 പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും എക്‌സൈസ് വകുപ്പും സംയുക്തമായി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. റാലി മൂശാരിക്കവലയിൽ ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഫ്‌ളാഗ് ഒഫ് ചെയ്തു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, അംഗങ്ങളായ പ്രകാശ് വടക്കേമുറി, രമ്യാ മനോജ്,മോളി ജോയി, എക്‌സൈസ് സി.ഐ വി.റോബർട്ട്, എസ്.ഐ.ദിലീപ്കുമാർ, വാളകം ജോൺ എന്നിവർ പ്രസംഗിച്ചു.