തിരുവല്ല: മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ പടയണിക്ക് ചൂട്ടുവച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിച്ച ദീപം മേൽശാന്തി ശങ്കരൻ നമ്പൂതിരി ക്ഷേത്ര വിളക്കിലേക്ക് പകർന്നു. പടയണി ആചാര്യൻ പ്രസന്നകുമാർ തത്വമസി ചൂട്ടു പടയണിക്ക് തിരി തെളിച്ചു. വ്യാഴാഴ്ച രാത്രി 7-ന് ആചാര്യ സദസ് തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ആർ.ഡി.ഒ. ജി. ഉഷാകുമാരി കണ്ണഞ്ചിറ പടയണിയിലെ മുതിർന്ന കലാകാരൻമാർക്ക് പുരസ്‌കാര വിതരണം നിർവഹിക്കും. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. 8.30 ന് എഴുതിത്തുള്ളൽ.