പ്രമാടം: ഗ്രാമപഞ്ചായത്തും പ്രാഥമികരോഗ്യകേന്ദ്രവും സംയുക്തമായി ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു.വി.കോട്ടയം എസ്.എൻ.ഡി.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൂട്ടനടത്തം അവസാനിച്ചു. എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തിയാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എലിസബത്ത് അബു കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുലോചനദേവി,സുശീല അജി,പഞ്ചായത്ത് അംഗങ്ങളായ സജിതഅജി,ദീപാരാജൻ,അശ്വതി സുഭാഷ്,പി.കെ ഉത്തമൻ,അന്നമ്മ ഫിലിപ്പ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ ഹെൽത്ത് ഇൻസ്‌പെക്ടർ.ഷാ എന്നിവർ പ്രസംഗിച്ചു.വി കോട്ടയം എസ്.എൻ.ഡി.പി യു.പി സ്‌കൂൾ,വി.കോട്ടയം എൻ.എസ്.എസ് ഹൈസ്‌കൂൾ പ്രമാടംനേതാജി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അങ്കണവാടി ടീച്ചർമാർ ആശാ പ്രവർത്തകർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ കൂട്ട നടത്തിന്റെ ഭാഗമായി.