പത്തനംതിട്ട: നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാവൽമുഖ്യമന്ത്രിയായി പിണറായി വിജയൻമാറിയെന്ന് സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സംസ്കാര സാഹിതി കാവൽയാത്രയ്ക്ക് പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ കെ. ശിവദാസൻനായർ ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ചെയർമാൻ അഡ്വ. രാജേഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, പി. മോഹൻരാജ്, എൻ.വി പ്രദീപ്കുമാർ, കെ.ആർ.ജി ഉണ്ണിത്താൻ,കെ.എം ഉണ്ണികൃഷ്ണൻ, ഷിബു വൈക്കം , എ. സുരേഷ്കുമാർ, അനിൽ കെ വർഗീസ്, അജിത് മണ്ണിൽ, നാസർകോണ്ടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.