പത്തനംതിട്ട: കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ആർ.എസ്.എസ് സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നയതന്ത്രരംഗത്ത് കനത്ത തിരിച്ചടിയായി മാറിയെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാൾ. 'സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ചിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി,സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി,സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ,ബി.എസ്.പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അജി പാലാമല,പി.ഡി.പി ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട, ഐ.ഡി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വിൽസൺ കടമ്മനിട്ട,പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സജീവ് പഴകുളം തുടങ്ങിയവർ സംസാരിച്ചു.