തിരുവല്ല: കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ 87-ാം മത് ജന്മദിനം ആഘോഷിച്ചു. ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. അഡ്വ.വർഗീസ് മാമ്മൻ, തോമസ് മാത്യു, തമ്പി കുന്നുകണ്ടം, ഷിബു പുതുക്കേരി, മണ്ഡലം ഭാരവാഹികളായ ജോസ് പഴയിടം, ബർസിലി ജോസഫ്, വി.ആർ.രാജേഷ്, ബിനു കുരുവിള, കെ.ജി.ശ്രീധരൻ എന്നീവർ പ്രസംഗിച്ചു.