30-raly
ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു റാലി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

മല്ലപ്പള്ളി:വിമുക്തി 90 ദിന തീവ്രയത്‌ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി എക്‌സൈസും മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജനകീയ റാലി ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രകാശ് വടക്കേമുറി, രമ്യാ മനോജ്, മോളി ജോയി, വ്യാജമദ്യ നിയന്ത്രണ സമിതി പ്രവർത്തകൻ വാളകം ജോൺ എന്നിവർ സംസാരിച്ചു.. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റോബർട്ട്.വി, എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. ഗാനമേളയും, പാവനാടകവും അവതരിപ്പിച്ചു.
കല്ലൂപ്പാറ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ലഹരി വിരുദ്ധ സന്ദേശ 'ബൈക്കത്തോൾ' റാലി കോളേജ് അങ്കണത്തിൽ പ്രിൻസിപ്പൽ ഡോ.നിഷ കുരുവിള ഫ്‌ളാഗ് ഓഫ് ചെയ്തു.