തിരുവല്ല: കേരളകൗമുദിയും ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂളും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "ബോധപൗർണ്ണമി " ലഹരിവിരുദ്ധ സെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല എസ്.സി.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. മാർത്തോമ്മാ സഭാ സെക്രട്ടറി കെ.ജി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് ഗീതാ ടി. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖ പ്രസംഗം നടത്തും. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരിഹരൻ ഉണ്ണി ക്ലാസ് നയിക്കും.