കോഴഞ്ചേരി : സെന്റ് തോമസ് കോളേജിലെ മലയാള ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സമകാലസാഹിത്യം പ്രവണതകളും പ്രതിരോധങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന ദേശീയ സെമിനാർ ഫെബ്രുവരി 3നും 4നും യൂഹാനോൻ മാർത്തോമ്മാ ഹാളിൽ നടക്കും. 3ന് 9.30ന് നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോൺ അദ്ധ്യക്ഷത വഹിക്കും.
കാസർകോട് കേന്ദ്രസർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. വി. രാജീവ് പ്രഭാഷണം നടത്തും. കവി പ്രൊഫ. ഉണ്ണികൃഷ്ണൻ പൂഴിക്കാട് മോഡറേറ്ററാകും. പ്രൊഫ. കെ.വി.സജയ്, പ്രൊഫ. കെ. രാജേഷ് കുമാർ, ഡോ. നിത്യ പി. വിശ്വം, ഡോ. ഷീബാ കെ. ജോൺ , ഡോ.കെ.എം. വേണുഗോപാൽ, പ്രൊഫ. ലിബൂസ് ജേക്കബ് ഏബ്രഹാം , ഡോ. ഷാജി ജേക്കബ് , ഡോ. സാറാമ്മ വർഗീസ് എന്നിവർ പങ്കെടുക്കും.
2.30ന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.മാത്യു പി. ജോൺ ഉദ്ഘാടനം ചെയ്യും. മലയാള വിഭാഗം മേധാവി ഡോ. സ്‌നേഹാ ജോർജ് പച്ചയിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് സെമിനാർ കോ-ഓർഡിനേറ്റർമാരായ ഡോ. സാറാമ്മ വർഗീസ്, ഡോ. നിബുലാൽ വെട്ടൂർ എന്നിവർ പറഞ്ഞു.